രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് തടയാനൊരുങ്ങി ബിജെപി
Saturday, September 20, 2025 7:58 AM IST
പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് എത്തിയാൽ തടയാനൊരുങ്ങി ബിജെപി. സ്ത്രീകളടക്കമുള്ള പ്രവർത്തകർ എംഎൽഎ ഓഫീസിനു മുന്നിൽ സംഘടിച്ചിരിക്കുകയാണ്.
ലൈംഗികാരോപണമുയർന്ന് ഒരു മാസം തികയുന്ന വേളയിലാണ് എംഎൽഎയുടെ മണ്ഡലം സന്ദർശനം. ഒരു മാസമായി മണ്ഡലത്തിൽ എത്താതിരുന്ന എംഎൽഎ ഇന്ന് എത്തുമെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് പോലീസിൽപോലും വിവരമറിയിക്കാതെയാണ് ബിജെപി പ്രവർത്തകർ സമരവുമായി എംഎൽഎ ഒഫീസിനു മുന്നിലെത്തിയിരിക്കുന്നത്.
പൊതുപരിപാടികളിലൊന്നും എംഎൽഎയെ പങ്കെടുപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രവർത്തകർ പറഞ്ഞു. എന്നാൽ എംഎൽഎയെ തടയില്ലെന്ന് സിപിഎം അറിയിച്ചിട്ടുണ്ടെങ്കിലും ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രതിഷേധിക്കുമെന്നാണ് അറിയുന്നത്.