അ​ബു​ദാ​ബി: ഏ​ഷ്യാ ക​പ്പ് മ​ത്സ​ര​ത്തി​ല്‍ ഒ​മാ​നെ കീ​ഴ​ട​ക്കി ഗ്രൂ​പ്പ് ചാ​ന്പ​ൻ​മാ​രാ​യി ഇ​ന്ത്യ. ഒ​മാ​നെ​തി​രെ 21 റ​ണ്‍​സി​ന്‍റെ ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. അ​ബു​ദാ​ബി ഷെ​യ്ഖ് സ​യ്യി​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ 189 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഒ​മാ​ന് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 167 റ​ണ്‍​സെ​ടു​ക്കാ​നാ​ണ് സാ​ധി​ച്ച​ത്.

മി​ക​ച്ച ബാ​റ്റിം​ഗ് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ശേ​ഷ​മാ​ണ് ഒ​മാ​ന്‍ കീ​ഴ​ട​ങ്ങി​യ​ത്. ആ​മി​ര്‍ ക​ലീം (45 പ​ന്തി​ല്‍ 64), ഹ​മ്മാ​ദ് മി​ര്‍​സ (33 പ​ന്തി​ല്‍ 51) എ​ന്നി​വ​ര്‍ ഒ​മാ​ന് പ്ര​തീ​ക്ഷ ന​ല്‍​കി​യെ​ങ്കി​ലും വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഷാ ​ഫൈ​സ​ല്‍, ആ​മി​ര്‍ ക​ലീം, ജി​തേ​ന്‍ രാ​മാ​ന​ന്ദി എ​ന്നി​വ​ര്‍ ഒ​മാ​നു​വേ​ണ്ടി ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ക്ക് വേ​ണ്ടി സ​ഞ്ജു സാം​സ​ണ്‍ (45 പ​ന്തി​ല്‍ 56) ടോ​പ് സ്‌​കോ​റ​റാ​യി. അ​ഭി​ഷേ​ക് ശ​ര്‍​മ (15 പ​ന്തി​ല്‍ 38), തി​ല​ക് വ​ര്‍​മ (18 പ​ന്തി​ല്‍ 29) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ള്‍ നി​ര്‍​ണാ​യ​കാ​യി. എ​ട്ട് വി​ക്ക​റ്റു​ക​ള്‍ ഇ​ന്ത്യ​ക്ക് ന​ഷ്ടാ​യി. ജ​യ​ത്തോ​ടെ സൂ​പ്പ​ര്‍ ഫോ​റി​ലേ​ക്ക് ക​ട​ന്ന ഇ​ന്ത്യ 21ന് ​പാ​കി​സ്ഥാ​നെ നേ​രി​ടും.