അയ്യപ്പന്റെ പേരിൽ പന്പയിൽ നടക്കാൻ പോകുന്നതു എൽഡിഎഫിന്റെ രാഷ്ട്രീയ സംഗമം : എം.ടി.രമേശ്
Friday, September 19, 2025 10:58 PM IST
തിരുവനന്തപുരം: അയ്യപ്പന്റെ പേരിൽ പന്പയിൽ നടക്കാൻ പോകുന്നത് എൽഡിഎഫിന്റെ രാഷ്ട്രീയ സംഗമമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ്. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിനെക്കുറിച്ചു ഹൈക്കോടതി ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ സംസ്ഥാന സർക്കാരിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പസംഗമത്തിന്റെ പേരിൽ നാടകം കളിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കുന്നവരാരും സർക്കാർ നടത്തുന്ന സ്പോണസേർഡ് പരിപാടിയിൽ പങ്കെടുക്കുന്നില്ല.
ഇടതുമുന്നണിക്കു സാന്പത്തിക സമാഹരണത്തിനു വേണ്ടിയാണു കുറെ പണക്കാരെ വിളിച്ചു പരിപാടി സംഘടിപ്പിക്കുന്നത്. സംഗമത്തിൽ പങ്കെടുക്കുന്ന സാമുദായിക സംഘടനകളും നേതാക്കളും രാഷ്ട്രീയ അജണ്ട തിരിച്ചറിയണമെന്നും രമേശ് പറഞ്ഞു.