അർധ സെഞ്ചുറിയുമായി സഞ്ജു, വെടിക്കെട്ട് ബാറ്റിംഗുമായി അഭിഷേക്; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
Friday, September 19, 2025 9:55 PM IST
അബുദാബി: ഏഷ്യകപ്പ് ക്രിക്കറ്റിൽ ഒമാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണിന്റെ അർധ സെഞ്ചുറിയുടെയും ഓപ്പൺ അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
സഞ്ജു 56 റൺസാണ് എടുത്തത്. 45 പന്തിൽ മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. അഭിഷേക് ശർമ 38 റൺസെടുത്തു. 15 പന്തിലാണ് അഭിഷേക് 38 റൺസെടുത്തത്. അഞ്ച് ബൗണ്ടറിയും രണ്ട് സിക്സും അഭിഷേകിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു.
29 റൺസെടുത്ത തിലക് വർമയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒമാന് വേണ്ടി ഷാ ഫൈസൽ, ജിതെൻ രാമാനന്ദി, ആമിർ ഖലീം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.