എറണാകുളത്ത് ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു
Friday, September 19, 2025 9:25 PM IST
കൊച്ചി: എറണാകുളത്തെ കാറ്ററിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു. രവിപുരത്തെ എസിടി കാറ്ററിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം.
കുത്തേറ്റ അഭിനിജോ (19) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ വിദ്യാർഥികളുമായി ഉണ്ടായ തകർക്കത്തെ തുടർന്നാണ് അഭിനിജോയ്ക്ക് കുത്തേറ്റത് എന്നാണ് സൂചന.