ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ: സാത്വിക്ക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ
Friday, September 19, 2025 6:05 PM IST
ബെയ്ജിംഗ്: ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഡി-ചിരാഗ് ഷെട്ടി സെമിയിൽ. ഇന്ന് നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ തകർപ്പൻ ജയം നേടിയതോടെയാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്.
ക്വാർട്ടറിൽ ചൈനയുടെ റെൻ സിയാംഗ്-സീ ഹാവോനാൻ സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ: 21-14,21-14.
അതേസമയം വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധും ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടു. ദക്ഷിണ കൊറിയയുടെ ആൻ സെ യംഗിനോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകൾക്കാണ് ദക്ഷിണ കൊറിയൻ താരം വിജയിച്ചത്. സ്കോർ-21-14,21-13.