"ജില്ലാ സെക്രട്ടറിയെ ഒളികാമറയിൽ കുടുക്കിയ പാർട്ടിയാണ്': കെ.ജെ. ഷൈനിന് എതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ഡിസിസി പ്രസിഡന്റ്
Friday, September 19, 2025 2:01 PM IST
കൊച്ചി: കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആവർത്തിച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലാ സെക്രട്ടറിയെ ഒളികാമറയിൽ കുടുക്കിയ പാർട്ടിയാണ് സിപിഎം. അന്ന് ഇതിനു പിന്നിൽ ഉണ്ടായിരുന്നവർ പലരും ഇന്ന് ജില്ലാ നേതൃത്വത്തിൽ ഉണ്ടെന്നും ഷിയാസ് ആരോപിച്ചു.
ബോംബ് പൊട്ടും എന്ന് പറഞ്ഞ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പേര് ഷൈൻ ടീച്ചർ പറയട്ടെ. തെളിവില്ലാത്ത ആരോപണങ്ങൾ സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത് ശരിയല്ല. പാർട്ടിയിൽ ചുമതലയുള്ളവർ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തിരുത്താൻ നിർദേശം നൽകും.
പ്രതിപക്ഷ നേതാവിനുമേൽ കുതിര കയറേണ്ട. വി.ഡി. സതീശൻ ആരാണെന്ന് പറവൂരിലെ ജനങ്ങൾക്കറിയാമെന്നും ഷിയാസ് കൂട്ടിച്ചേർത്തു.