തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ മ​റു​പ​ടി പ​റ​യു​ന്ന​തി​നി​ടെ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. ഉ​ട​ന്‍ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

ചെ​റി​യ ത​ല​ക​റ​ക്കം അ​നു​ഭ​വ​പ്പെ​ട്ടെ​ന്നും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, ര​ക്ത​സ​മ്മ​ര്‍​ദ​ത്തി​ല്‍ വ്യ​തി​യാ​നം സം​ഭ​വി​ച്ച​താ​ണ് ദേ​ഹാ​സ്വാ​സ്ഥ്യ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ഓ​ണ്‍​ലൈ​ന്‍ ഡെ​ലി​വ​റി ജോ​ലി​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. തു​ട​ര്‍​ന്ന് സ്പീ​ക്ക​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ശി​വ​ന്‍​കു​ട്ടി മ​റു​പ​ടി പ​റ​യേ​ണ്ടി​യി​രു​ന്ന ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് മ​റു​പ​ടി പ​റ​ഞ്ഞു.