ശബരിമല സ്വർണപ്പാളിയിലെ തൂക്കവ്യത്യാസം; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
Friday, September 19, 2025 7:25 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളിയുടെ തൂക്കം കുറഞ്ഞെന്ന ആക്ഷേപം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. സ്വർണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് നീക്കം.
അയ്യപ്പ സംഗമവും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. കഴിഞ്ഞ ദിവസം കെഎസ്യു മാർച്ചിലുണ്ടായ സംഘർഷവും പ്രതിപക്ഷം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും.
സ്ത്രീ - പുരുഷ തൊഴിലാളികളുടെ വേതന അന്തരം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും ദേശീയപാത നിർമാണത്തിലെ അപാകതകളും ചോദ്യോത്തരവേളയിൽ ഉണ്ടാകും. വെള്ളിയാഴ്ച ആയതു കൊണ്ട് സ്വകാര്യ ബില്ലുകൾ ആണ് സഭയുടെ പരിഗണനയിൽ വരുന്നത്.