യുവേഫ ചാമ്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം
Friday, September 19, 2025 2:38 AM IST
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ നപ്പാളിക്കെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്.
എർലിംഗ് ഹാലണ്ടും ജെറമി ഡോക്കുവുമാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. ഹാലണ്ട് 56-ാം മിനിറ്റിലും ഡോക്കു 65ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് മൂന്ന് പോയിന്റായി. ലീഗ് പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് സിറ്റി.