ചെ​ന്നൈ: ത​മി​ഴ് ഹാ​സ്യ​താ​രം റോ​ബോ ശ​ങ്ക​ർ (46) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി 8.30ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

ക​ഴി​ഞ്ഞ ദി​വ​സം സെ​റ്റി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്നാ​ണ് റോ​ബോ ശ​ങ്ക​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ടെ​ലി​വി​ഷ​ന്‍ റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ​യാ​ണ് ശ​ങ്ക​ര്‍ ശ്ര​ദ്ധ നേ​ടി​യ​ത്. മാ​രി, വീ​രം, വി​ശ്വാ​സം, പു​ലി, കോ​ബ്ര തു​ട​ങ്ങി​യ സി​ന​മി​ക​ളി​ലെ വേ​ഷ​ങ്ങ​ളും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.