പാൽ വില വർധിപ്പിക്കും; നടപടികൾ പൂർത്തിയായി വരുന്നു: മന്ത്രി ജെ.ചിഞ്ചുറാണി
Thursday, September 18, 2025 12:19 PM IST
തിരുവനന്തപുരം: ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. തോമസ് കെ. തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. മിൽമയ്ക്കാണ് പാൽവില വർധിപ്പിക്കാനുള്ള അധികാരമുള്ളത്.
ഇതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു. പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. അയല്‍സംസ്ഥാനങ്ങളില്‍ അധികമായിട്ടുള്ള പാല് കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം 2.64 ലക്ഷം പാലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.
പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തതയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തനത്തിലാണ് മില്‍മയും ക്ഷീരവികസനവകുപ്പും. 2024 -2025 വര്‍ഷത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.