ദു​ബാ​യ്: മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ നീ​ങ്ങി. ഏ​ഷ്യാക​പ്പി​ലെ പാ​ക്കിസ്ഥാൻ-​യു​എ​ഇ മ​ത്സ​രം ഉ​ട​ൻ ആ​രം​ഭി​ക്കും.

മ​ത്സ​ര​ത്തി​ലെ ടോ​സ് ന​ട​ന്നു. പാ​ക്കി​സ്ഥാ​ൻ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട മാ​ച്ച് റ​ഫ​റി ആ​ന്‍​ഡി പൈ​ക്രോ​ഫ്റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക ടോ​സ് നേ​ടി​യ യു​എ​ഇ ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മ​ത്സ​രം ഇ​ന്ത്യ​ൻ സ​മ​യം ഒ​ൻ​പ​തി​ന് തു​ട​ങ്ങും.

ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മ​ത്സ​രം ക​ളി​ച്ച ടീ​മി​ല്‍ ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് പാ​കി​സ്ഥാ​ന്‍ ഇ​റ​ങ്ങു​ന്ന​ത്. സൂ​ഫി​യാ​ൻ മൊ​ഖീം ഫ​ഹീം അ​ഷ്റ​ഫും പു​റ​ത്താ​യ​പ്പോ​ള്‍ ഖു​ഷ്ദി​ല്‍ ഷാ​യും മു​ഹ​മ്മ​ദ് ഹാ​രി​സും പാ​കി​സ്ഥാ​ന്‍റെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി.

ഒ​മാ​നെ​തി​രെ ക​ളി​ച്ച ടീ​മി​ല്‍ യു​എ​ഇ​യും ഒ​രു മാ​റ്റം വ​രു​ത്തി. ജ​വാ​ദു​ള്ള​ക്ക് പ​ക​രം സി​മ്ര​ൻ​ജീ​ത് സിം​ഗ് യു​എ​ഇ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി.