തി​രു​വ​ന​ന്ത​പു​രം: ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നം. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​രു​ദ പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം.

സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് ഉ​പ​സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം. സ​ത്യ​വാ​ങ്മൂ​ലം ലം​ഘി​ച്ചാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് റ​ദ്ദാ​ക്കാം.