മൂന്നാറിലെ ഡബിൾ ഡക്കർ ബസ് അപകടം; ഡ്രൈവർ കം കണ്ടക്ടർക്ക് സസ്പെൻഷൻ
Wednesday, September 17, 2025 5:29 PM IST
ഇടുക്കി: മൂന്നാറിൽ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസപകടമുണ്ടായ സംഭവത്തിൽ ഡ്രൈവർക്ക് കം കണ്ടക്ടർക്ക് സസ്പെൻഡ് ചെയ്തു. മൂന്നാർ ഡിപ്പോയിലെ കെ.പി. മുഹമ്മദിനെയാണ് സസ്പെൻഡ് ചെയ്തത്.
അന്വേഷണ വിധേയമായാണ് മുഹമ്മദിനെ സസ്പെൻഡ് ചെയ്തത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ കാർ എത്തിയാണ് അപകടകാരണമെന്നായിരുന്നു ഡ്രൈവറുടെ മൊഴി. ഇത് കെട്ടിച്ചമച്ച കഥയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അത്തരത്തിൽ കാർ എത്തിയിരുന്നില്ലെന്ന് മാധ്യമങ്ങൾ ദൃശ്യം സഹിതം റിപ്പോർട്ട് ചെയ്തിരുന്നു.