പീഡനം; ബേക്കൽ എഇഒക്ക് സസ്പെൻഷൻ
Tuesday, September 16, 2025 10:16 PM IST
കാസര്‍ഗോഡ്: പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൈനുദ്ദീനെയാണ് സസ്പെന്‍ഡ് ചെയ്തത്.
വി.കെ.സൈനുദ്ദീന്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഗേ ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികൾ പതിനാറുകാരനായ വിദ്യാർഥിയെ പരിചയപ്പെട്ടത്. ആറ് പേരെയാണ് ഇതുവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
എഇഒയ്ക്കൊപ്പം യൂത്ത് ലീഗ് പ്രാദേശിക നേതാവ്, ആര്‍പിഎഫ് റിട്ട ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. മിക്ക പ്രതികളും ഒളിവിലാണെന്നും ഇവര്‍ക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തേക്ക് വ്യാപിപ്പിച്ചെന്ന് പോലീസ് പറഞ്ഞു.