കന്നിമാസ പൂജ; ശബരിമല നട തുറന്നു
Tuesday, September 16, 2025 7:16 PM IST
പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു.
തുടർന്ന് പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനെത്തിയത്. ബുധനാഴ്ച രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി പത്തിന് നട അടയ്ക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം 20ന് പമ്പയിൽ നടക്കും. രാവിലെ 10.30ന് ചേരുന്ന അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.