കുന്നംകുളം കസ്റ്റഡി മർദനക്കേസ്: നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് വി.ഡി. സതീശൻ
Tuesday, September 16, 2025 3:06 PM IST
തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മർദന കേസിലെ ഉത്തരവാദികളായ പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കുംവരെ നിയമസഭ കവാടത്തിൽ അനശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കുമോ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് അനശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചത്. പിന്നാലെ പ്രതിപക്ഷം സഭാ നപടികൾ ബഹിഷ്കരിച്ച് ഇറങ്ങി പോയി.
മുഖ്യമന്ത്രിയുടെ നീണ്ട പ്രസംഗത്തിനായല്ല കാത്തിരിക്കുന്നത്. നടപടിക്കായാണ് തങ്ങൾ കാത്തിരിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷ എംഎൽഎമാരായ സനീഷ് കുമാറും
എ.കെ.എം. അഷ്റഫുമാണ് നിരാഹാരം ഇരിക്കുക.
റോജി എം. ജോൺ ആണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. 20 മിനിട്ടാണ് മറുപടിക്ക് അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വർഷങ്ങൾക്ക് മുമ്പ് തനിക്ക് നേരിടേണ്ടിവന്ന
പോലീസ് മർദനത്തെക്കുറിച്ച് സഭയിൽ നടത്തിയ പ്രസംഗം ഉദ്ധരിച്ചാണ് റോജി പ്രസംഗം ആരംഭിച്ചത്.