ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ: പി.വി. സിന്ധു പ്രീക്വാർട്ടറിൽ
Tuesday, September 16, 2025 1:11 PM IST
ബെയ്ജിംഗ്: ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി. സിന്ധു പ്രീക്വാർട്ടറിൽ. ഇന്ന് നടന്ന ഒന്നാം റൗണ്ട് മത്സരത്തിൽ വിജയിച്ചതോടെയാണ് സിന്ധു പ്രീക്വാർട്ടറിലെത്തിയത്.
ഡെൻമാൻക്ക് താരം ജൂലി ജാക്കോബ്സണെയാണ് സിന്ധു ഇന്ന് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്കോർ: 21-5, 21-10.