കാസർഗോട്ട് പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Tuesday, September 16, 2025 12:29 PM IST
കാസർഗോട്: ബന്തടുക്ക ഉന്തത്തടുക്കയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി സ്കൂളിൽ പഠിക്കുന്ന ദേവിക (15) ആണ് മരിച്ചത്.
ഇന്ന് രാവിലെ ദേവികയെ തൂങ്ങിമരിച്ച നിലിയിൽ കണ്ടെത്തുകയായിരുന്നു. കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ബന്തടുക്ക ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ് ദേവിക. പിതാവ് നേരത്തെ മരിച്ചിരുന്നു. ദേവികയുടെ മരണത്തിനിടയാക്കിയ കാരണം വ്യക്തമല്ല. ബേഡകം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു.