തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി മ​ര്‍​ദ​ന​ങ്ങ​ളെ കു​റി​ച്ച് നി​യ​മ​സ​ഭ ച​ർ​ച്ച ചെ​യ്യും. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ര​ണ്ട് വ​രെ​യാ​യി​രി​ക്കും ച​ർ​ച്ച. സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചാ​ണ് വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക.

ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി ന​ൽ​കി. ര​ണ്ട മ​ണി​ക്കൂ​റാ​യി​രി​ക്കും അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു​മേ​ൽ ച​ര്‍​ച്ച ന​ട​ക്കു​ക​യെ​ന്ന് സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു.

ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ള്‍ ഒ​രു​പാ​ട് ച​ര്‍​ച്ച ചെ​യ്ത​താ​ണെ​ന്നും അ​തു​കൊ​ണ്ട് ന​മു​ക്കും ച​ര്‍​ച്ച ചെ​യ്യാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ഭ​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.