ഹിമാചൽ പ്രദേശിൽ വെള്ളപ്പൊക്കം: ധരംപുർ ബസ് സ്റ്റാന്റ് മുങ്ങി; നിരവധി വാഹനങ്ങൾ ഒലിച്ചുപോയി
Tuesday, September 16, 2025 9:40 AM IST
ഷിംല: ഹിമാചൽ പ്രദേശിൽ തിങ്കളാഴ്ച രാത്രി പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളപൊക്കത്തിൽ കനത്ത നാശനഷ്ടം. മണ്ഡി ജില്ലയെ ആണ് കൂടുതൽ ബാധിച്ചത്.
ധരംപുർ ബസ് സ്റ്റാന്റ് വെള്ളപൊക്കത്തിൽ മുങ്ങി. സംസ്ഥാന സർക്കാരിന്റെ ബസുകളും സ്വകാര്യ വാഹനങ്ങളും ഒലിച്ചുപോയെന്ന് അധികൃതർ അറിയിച്ചു.
നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. 150 പേർ താമസിക്കുന്ന ഒരു ഹോസ്റ്റലും മുങ്ങി. എന്നാൽ ആളപായമില്ല എന്നാണ് വിവരം.