ഏഷ്യകപ്പ് ക്രിക്കറ്റ്: നിർണായക മത്സരത്തിൽ ബംഗ്ലാദേശ് ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും
Tuesday, September 16, 2025 8:43 AM IST
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശ് ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി എട്ടിന് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശിന് സൂപ്പർഫോർ സാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഹോങ്കോംഗിനെതിരെ ഏഴ് വിക്കറ്റിന് വിജയിച്ച ബംഗ്ലാദേശ് അടുത്ത മത്സരത്തിൽ ശ്രീലങ്കയോട് ആറ് വിക്കറ്റ് പരാജയപ്പെടുകയായിരുന്നു.
അഫ്ഗാനിസ്ഥാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനാണ് ഇന്ന് ഇറങ്ങുന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഹോങ്കോംഗിനെ 94 റൺസിന് പരാജയപ്പെടുത്തിയ അഫ്ഗാനിസ്ഥാൻ മികച്ച ഫോമിലാണ്. ഇരു ടീമിനും രണ്ട് പോയിന്റ് വീതമാണുള്ളത്.