ദു​ബാ​യ്: ഏ​ഷ്യ​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഒ​മാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ‌ യു​എ​ഇ​യ്ക്ക് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 42 റ​ൺ​സി​നാ​ണ് യു​എ​ഇ വി​ജ​യി​ച്ച​ത്.

യു​എ​ഇ ഉ​യ​ർ​ത്തി​യ 173 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഒ​മാ​ൻ 130 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 24 റ​ൺ​സെ​ടു​ത്ത ആ​ര്യ​ൻ ബി​ഷ്ടാ​ണ് ഒ​മാ​ന്‍റെ ടോ​പ്സ്കോ​റ​ർ. നാ‍​യ​ക​ൻ ജ​തീ​ന്ദ​ർ സിം​ഗും വി​നാ​യ​ക് ശു​ഖ്ല​യും 20 റ​ൺ​സെ​ടു​ത്തു.

യു​എ​ഇ​യ്ക്ക് വേ​ണ്ടി ജു​നൈ​ദ് സി​ദ്ദി​ഖ് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഹൈ​ദ​ർ അ​ലി​യും മു​ഹ​മ്മ​ദ് ജാ​വാ​ദു​ള്ള​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. മു​ഹ​മ്മ​ദ് റോ​ഹി​ദ് ഖാ​ൻ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​എ​ഇ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 172 റ​ൺ‌​സ് എ​ടു​ത്ത​ത്. നാ​യ​ക​ൻ മു​ഹ​മ്മ​ദ് വ​സീ​മി​ന്‍റെ​യും അ​ലി​ഷ​ൻ ഷ​റ​ഫു​വി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് യു​എ​ഇ മി​ക​ച്ച് സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. വ​സീം 69 റ​ൺ​സും ഷ​റ​ഫു 51 റ​ൺ​സും എ​ടു​ത്തു. മു​ഹ​മ്മ​ദ് സൊ​ഹെ​യ്ബ് 21 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

ഒ​മാ​ന് വേ​ണ്ടി ജി​ത​ൻ ര​മാ​ന​ന്ദി ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ഹ​സ​നെ​യ്ൻ ഷാ​യും സ​മ​യ് ശ്രീ​വാ​സ്ത​വ​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.