തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഗാ​ന​മേ​ള ട്രൂ​പ്പ് രൂ​പീ​ക​രി​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പു​റ​ത്തി​റ​ക്കി.

വാ​യ്പ്പാ​ട്ടി​ലും സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളി​ലും പ്രാ​ഗ​ത്ഭ്യ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ട്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​കാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. സെ​പ്റ്റം​ബ​ർ 25ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

മൂ​ന്നു മി​നി​റ്റി​ൽ കു​റ​യാ​ത്ത​തും അ​ഞ്ചു മി​നി​റ്റി​ൽ കൂ​ടാ​ത്ത​തു​മാ​യ വീ​ഡി​യോ സ​ഹി​ത​മാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഈ ​മേ​ഖ​ല​യി​ൽ‌ പ്രാ​വീ​ണ്യ​മു​ള്ള​വ​ർ ആ​ണെ​ങ്കി​ൽ ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.