സൈബര്‍ ആക്രമണത്തിൽ ഡിജിറ്റൽ മീഡിയാ സെല്ലിന്റെ പങ്ക് അന്വേഷിക്കും: ചുമതല വി.ടി.ബൽറാമിന്
Monday, September 15, 2025 6:32 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഡിജിറ്റൽ മീഡിയാ സെല്ലിന്റെ പങ്ക് അന്വേഷിക്കും. സൈബര്‍ ആക്രമണത്തില്‍ നടപടി വേണന്ന് കെപിസിസി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.
തുടർന്നാണ് വി.ടി.ബല്‍റാമിന് അന്വേഷണ ചുമതലയേൽപ്പിക്കാൻ തീരുമാനിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ നേതാക്കള്‍ക്ക് ക്ലാരിറ്റി ഇല്ലെന്ന വിമർശനവും യോഗത്തില്‍ ഉയർന്നു. പ്രതിപക്ഷ നേതാവ് മാത്രമാണ് നിലപാട് ആവര്‍ത്തിക്കുന്നത്.
ഇത് പൊതുസമൂഹത്തില്‍ സംശയത്തിന് വഴിയൊരുക്കുമെന്നാണ് വിമര്‍ശനം. പല നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിക്കാന്‍ തയാറാകുന്നില്ലെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി.