പേരൂര്‍ക്കട വ്യാജ മാലമോഷണക്കേസ്; നഷ്ടപരിഹാരവും സര്‍ക്കാർ ജോലിയും ആവശ്യപ്പെട്ട് ബിന്ദു
Monday, September 15, 2025 5:40 PM IST
തിരുവനന്തപുരം: പേരൂര്‍ക്കട വ്യാജ മാലമോഷണക്കേസിൽ ഇരയായ ബിന്ദു നഷ്ടപരിഹാരവും സര്‍ക്കാർ ജോലിയും ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ബിന്ദുവിന്റെ ആവശ്യം.
പേരൂര്‍ക്കട പോലീസ് കെട്ടിച്ചമച്ച മാല മോഷണക്കേസില്‍ താനും കുടുംബവും കടുത്ത മാനസിക പീഡനം അനുഭവിച്ചു. തനിക്കും ഭര്‍ത്താവിനും ഉപജീവന മാര്‍ഗം നഷ്ടപ്പെടുകയും മക്കളുടെ വിദ്യാഭ്യാസം തടസപ്പെടുകയും ചെയ്തെന്നും ബിന്ദു പറയുന്നു.
കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും മനുഷ്യാവകാശ കമ്മീഷന് പരിഗണിച്ചു.