മണ്ണാർമലയിൽ ഇന്നും പുലിയിറങ്ങി; നാട്ടുകാർ ആശങ്കയിൽ
Monday, September 15, 2025 7:51 AM IST
മലപ്പുറം: പെരിന്തൽമണ്ണ മണ്ണാർമലയിൽ ഇന്നും പുലിയിറങ്ങി. പ്രദേശവാസികൾ സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു.
പുലിയെ പിടികൂടാൻ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പുലിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്.
പുലിയുടെ ദൃശ്യങ്ങൾ ശേഖരിക്കുന്നതല്ലാതെ വനംവകുപ്പ് മറ്റൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആരോപണം പ്രദേശവാസികളിൽ നിന്നും ഉയരുന്നുണ്ട്.