യുപിയിൽ കാർ അപകടം; ഭർത്താവും ഭാര്യയും മരിച്ചു
Monday, September 15, 2025 12:44 AM IST
ലക്നോ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കാർ മറിഞ്ഞ് ഭർത്താവും ഭാര്യയും മരിച്ചു. കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്.
ഡൽഹി-ഡെറാഡൂൺ ദേശീയ പാതയിലാണ് സംഭവം. തുളസിറാം ഗൗഡ്(60) ഭാര്യ സന്തോഷ് (58) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബം ഡൽഹിയിൽ നിന്ന് ഹരിദ്വാറിലേക്ക് പോവുകയായിരുന്നുവെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.