പാലക്കാട്ട് കൗമാരക്കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ
Sunday, September 14, 2025 8:27 PM IST
പാലക്കാട്: കൗമാരക്കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ടാറ്റൂ ആർട്ടിസ്റ്റ് ആയ കൊല്ലം സ്വദേശി ബിപിൻ ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ഇയാൾ നിരവധി പേർക്ക് അയച്ചു കൊടുത്ത് പണം വാങ്ങിയിരുന്നു. ഇക്കാര്യവും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിക്കെതിരെ കോഴിക്കോടും സമാനമായ കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിലും പ്രതി ജയിൽ ശിക്ഷ അനുഭവിച്ചതായി പോലീസ് പറയുന്നു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.