ഏഷ്യകപ്പ് ക്രിക്കറ്റ്: ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ടോസ്; ബാറ്റിംഗ് തെരഞ്ഞെടുത്തു
Sunday, September 14, 2025 7:34 PM IST
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. യുഎഇയ്ക്കെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ ഇറങ്ങുന്നത്. ഇതോടെ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.
ഒമാനെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ പാക്കിസ്ഥാനും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. പേസര്‍ ഹാരിസ് റൗഫ് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നും റൗഫ് പുറത്താണ്.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കും ശേഷം ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും കളിക്കളത്തില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്. പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ ശക്തമാകുന്നതിനിടെയാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്.
ഇന്ത്യ പ്ലേയിംഗ് ഇലവന്: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
പാക്കിസ്ഥാന് പ്ലേയിംഗ് ഇലവന്: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, മുഹമ്മദ് ഹാരിസ്, ഫഖർ സമാൻ, സൽമാൻ ആഘ(ക്യാപ്റ്റൻ), ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, സുഫിയാൻ മുഖീം, അബ്രാർ അഹമ്മദ്.