മണിപ്പുരിൽ വീണ്ടും സംഘർഷം; ചുരാചന്ദ്പൂരിൽ സുരക്ഷാസേനയ്ക്ക് നേരെ യുവാക്കൾ കല്ലെറിഞ്ഞു
Sunday, September 14, 2025 7:14 PM IST
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ശേഷമുള്ള തൊട്ടടുത്ത ദിവസമാണ് സംഘർഷമുണ്ടായിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ തോരണങ്ങൾ നശിപ്പിച്ചവരെ അറസ്റ്റ് ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയത്. സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് നടന്നു. ചുരാചന്ദ്പൂരിലാണ് സംഘർഷമുണ്ടായത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തെ എതിർത്ത ചില കുക്കി സംഘടനകൾ ചുരാചന്ദ്പൂരിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബോർഡുകൾ നശിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ മൂന്നു പേരെ സന്ദർശനത്തിന് മുമ്പ് അറസ്റ്റു ചെയ്തിരുന്നു,
കൂടുതൽ പേരെ പോലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തു. ഇതിൽ പ്രതിഷേധിച്ച് ആദ്യം ഒരു സംഘം യുവാക്കൾ ജനഗണമന പാടി സുരക്ഷ വാഹനത്തിനടുത്ത് പ്രതിഷേധിച്ചു. പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ബാരിക്കേടുകൾ തള്ളി മാറ്റിയും സുരക്ഷാ വാഹനങ്ങളിൽ പിടിച്ചു കയറിയും ബഹളം വച്ചു. ചിലർ സേനയ്കക്കു നേരം കല്ലെറിയുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി