ആ​റ​ന്മു​ള: പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ ഇ​ന്ന്.

501 പ​റ അ​രി​യു​ടെ ചോ​റും വി​ഭ​വ​ങ്ങ​ളു​മാ​ണ് ഒ​രു​ക്കു​ന്ന​ത്. അ​ര​ല​ക്ഷ​ത്തി​ൽ​പ​രം ആ​ളു​ക​ൾ സ​ദ്യ​യി​ൽ പ​ങ്കാ​ളി​ക​ളാ​കും.

500ല്‍ ​പ​രം പാ​ച​ക​ക്കാ​രാ​ണ് സ​ദ്യ​വ​ട്ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ പാ​ൽ​പ്പാ​യ​സം അ​ട​ക്കം നാ​ല്പ​തി​ൽ​പ​രം വി​ഭ​വ​ങ്ങ​ളോ​ടെ​യു​ള്ള സ​ദ്യ ക്ഷേ​ത്ര​ത്തി​ന് ചു​റ്റു​മു​ള്ള തി​രു​മു​റ്റ​ത്തും വെ​ളി​യി​ലു​ള്ള മൂ​ന്ന് സ​ദ്യാ​ല​യ​ങ്ങ​ളി​ലു​മാ​ണ് വി​ള​ന്പു​ന്ന​ത്. സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ആ​റ​ന്മു​ള ക​ര​യി​ലെ പ​ള്ളി​യോ​ട​ങ്ങ​ൾ രാ​വി​ലെ 11.30ഓ​ടെ ജ​ല​ഘോ​ഷ​യാ​ത്ര​യാ​യി ക്ഷേ​ത്ര​ക്ക​ട​വി​ലെ​ത്തും.

മ​ന്ത്രി​മാ​രാ​യ വി.​എ​ൻ. വാ​സ​വ​ൻ, പി. ​പ്ര​സാ​ദ്, വീ​ണാ ജോ​ർ​ജ്, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മെം​ബ​ർ പി. ​ഡി. സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.