ഹൈ​ദ​രാ​ബാ​ദ്: കീ​ഴ​ട​ങ്ങി​യ മാ​വോ​യി​സ്റ്റ് നേ​താ​വ് സു​ജാ​ത​യ്ക്ക് (പൊ​തു​ല പ​ത്മാ​വ​തി) തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ 25 ല​ക്ഷം രൂ​പ കൈ​മാ​റി. 2011ൽ ​ബം​ഗാ​ളി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് നേ​താ​വ് കോ​ടേ​ശ്വ​ർ റാ​വു​വി​ന്‍റെ (കി​ഷ​ൻ​ജി) ഭാ​ര്യ​യാ​ണ് സു​ജാ​ത.

തെ​ല​ങ്കാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചാ​ണ് ഇ​വ​ർ കീ​ഴ​ട​ങ്ങി​യ​തെ​ന്ന് ഡി​ജി​പി ജി​തേ​ന്ദ​ർ പ​റ​ഞ്ഞു. ഛത്തീ​സ്ഗ​ഡി​ലെ ദ​ണ്ഡ​കാ​ര​ണ്യ സ്പെ​ഷ​ൽ സോ​ൺ ക​മ്മി​റ്റി​ക്കു കീ​ഴി​ലെ റ​വ​ല്യൂ​ഷ​ന​റി പീ​പ്പി​ൾ​സ് ക​മ്മി​റ്റി​ക​ളു​ടെ ചു​മ​ത​ല ഇ​വ​ർ​ക്കാ​യി​രു​ന്നു.

പ്ര​മു​ഖ നേ​താ​ക്ക​ള​ട​ക്കം 404 മാ​വോ​യി​സ്റ്റു​ക​ളാ​ണ് ഇ​തു​വ​രെ കീ​ഴ​ട​ങ്ങി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സി​പി​ഐ (മാ​വോ​യി​സ്റ്റ്) കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു സു​ജാ​ത.