കാ​ണ്ഡ​മ​ണ്ഡു: പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് നേ​പ്പാ​ളി​ൽ സൈ​ന്യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​ർ​ഫ്യൂ നീ​ക്കി. ക​ഠ്മ​ണ്ഡു​വി​ൽ ദി​വ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ന്ന ക​ട​ക​ളും ച​ന്ത​ക​ളും മാ​ളു​ക​ളു​മൊ​ക്കെ വീ​ണ്ടും തു​റ​ന്നു. പ്ര​ക്ഷോ​ഭ​ത്തി​ൽ ത​ക​രാ​റി​ലാ​യ പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ശു​ചീ​ക​ര​ണ​വും ആ​രം​ഭി​ച്ചു.

പ്ര​ക്ഷോ​ഭ​ത്തി​ൽ 51 പേ​ർ മ​രി​ച്ചെ​ന്നാ​ണു ഏ​റ്റ​വും പു​തി​യ ക​ണ​ക്ക്. ഇ​തി​ൽ ഒ​രാ​ൾ ഇ​ന്ത്യ​ക്കാ​രി​യാ​ണ്. നേ​പ്പാ​ളി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ സ്ഥാ​ന​മു​ള്ള വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട നി​യ​മ​രേ​ഖ​ക​ൾ​ക്കു പ്ര​ക്ഷോ​ഭ​ത്തി​ൽ സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി​യെ​ന്നു നേ​പ്പാ​ൾ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പ്ര​കാ​ശ്മാ​ൻ സിം​ഗ് പ​റ​ഞ്ഞു.

അ​ടു​ത്ത​വ​ർ​ഷം മാ​ർ​ച്ച് അ​ഞ്ചി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ്ര​ക്ഷോ​ഭ​ത്തി​ൽ മ​രി​ച്ച സ​മ​ര​ക്കാ​രെ ര​ക്ത​സാ​ക്ഷി​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്നു​മാ​ണു ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യം.