നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ; രാഹുൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക്
Sunday, September 14, 2025 3:26 AM IST
തിരുവനന്തപുരം: വിവാദങ്ങൾ കത്തിനിൽക്കെ നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എത്തിയാൽ പ്രത്യേക ബ്ലോക്കിലായിരിക്കും അദ്ദേഹം ഇരിക്കുക.
സർക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുൽ വിവാദത്തിൽ പ്രതിപക്ഷം പ്രതിരോധത്തിലാണ്. പോലീസ് അതിക്രമങ്ങളുടെ പരമ്പരയാണ് സർക്കാരിന്റെ പ്രധാന തലവേദന. പാർലമെന്ററി പാർട്ടിയിൽ നിന്ന് രാഹുലിനെ ഒഴിവാക്കിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ രാഹുലിനെതിരായ നടപടി കോൺഗ്രസിൽ ഉണ്ടാക്കിയത് അസാധാരണ പ്രതിസന്ധിയാണ്. നടപടയിൽ പ്രതിപക്ഷനേതാവ് ഉറച്ചുനിൽക്കുമ്പോൾ തിരികെ കൊണ്ടുവരണമെന്ന നിലപാടിലാണ് എ ഗ്രൂപ്പും മറ്റൊരു വിഭാഗം നേതാക്കളും.