യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു
Sunday, September 14, 2025 2:34 AM IST
മോസ്കോ: യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടമുണ്ടായി. റഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിലൊന്നിലാണ് ശനിയാഴ്ച യുക്രെയ്ൻ ആക്രമണം നടത്തിയതെന്ന് റഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
റഷ്യൻ എണ്ണക്കമ്പനിയായ ബാഷ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ പ്ലാന്റ് യുക്രെയ്നിൽനിന്ന് ഏകദേശം 1,400 കിലോമീറ്റർ അകലെ മധ്യ റഷ്യൻ നഗരമായ ഉഫയുടെ പ്രാന്തപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോകളിൽ ഡ്രോൺ എണ്ണ ശുദ്ധീകരണ ശാലയിലേക്ക് വരുന്നതും തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുന്നതും തീയും പുകയും ഉയരുന്നതും കാണാം.
ഒരു ഡ്രോൺ പ്ലാന്റിലേക്ക് ഇടിച്ചുകയറിയതായും മറ്റൊന്ന് വെടിവച്ചിട്ടതായും തീപിടിച്ചത് അണയ്ക്കാൻ ശ്രമിക്കുകയാണെന്നും റഷ്യൻ വക്താവ് പറഞ്ഞു.