മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
Saturday, September 13, 2025 6:25 PM IST
കോട്ടയം: പാലാ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മുരുക്കുംപുഴയ്ക്ക് സമീപം തൈങ്ങന്നൂർ കടവിലാണ് സംഭവം.
കൂരാലി സ്വദേശി ജിസ് സാബു, കൊണ്ടൂര്‍ ചെമ്മലമറ്റം വെട്ടിക്കല്‍ വിപിൻ ബാബു എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.
കടവിലിരുന്ന് ഭക്ഷണം കഴിച്ച ശേഷം ഇവർ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇരുവരും വെള്ളത്തിൽ മുങ്ങിത്താഴുന്നത കണ്ട നാട്ടുകാരൻ മറ്റുവള്ളവരെ വിളിച്ചുവരുത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരെയും രക്ഷപ്പെടുത്താൻ സാധിച്ചില്ല.