ആ​ല​പ്പു​ഴ: ചി​ത്തി​ര കാ​യ​ലി​ൽ ഹൗ​സ് ബോ​ട്ടി​ന് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കു​മ​ര​ക​ത്തെ റി​സോ​ർ​ട്ടി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രാ​ണ് ഹൗ​സ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് യാ​ത്ര​ക്കാ​രെ ക​ര​യ്ക്ക് ഇ​റ​ക്കി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​തി​ന് ശേ​ഷം ബോ​ട്ടി​ൽ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.