പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ മ​ന്ത്ര​വാ​ദി​യും യു​വാ​വും പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. കൊ​ഴി​ഞ്ഞാ​മ്പാ​റ സ്വ​ദേ​ശി ഹ​സ​ൻ മു​ഹ​മ്മ​ദ്, കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി യു​വ​രാ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​ഴി​ഞ്ഞാ​മ്പാ​റ കു​ലു​ക്ക​പ്പാ​റ​യി​ലെ പു​ഴ​യി​ലാ​ണ് അ​പ​ക​ടം. കൊ​ഴി​ഞ്ഞാ​മ്പാ​റ പ​ള്ളി​ത്തെ​രു​വി​ലെ ഹ​സ​ൻ മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ലാ​ണ് ദു​ർ​മ​ന്ത്ര​വാ​ദ ക്രി​യ​ക​ൾ ന​ട​ന്ന​ത്. ഇ​തി​നു​ശേ​ഷം പു​ഴ​യി​ലേ​ക്ക് മ​ന്ത്ര​വാ​ദി​യാ​യ ഹ​സ​ൻ മു​ഹ​മ്മ​ദും പ​രി​ഹാ​ര​ക്രി​യ​യ്ക്ക് എ​ത്തി​യ 18 കാ​ര​ൻ യു​വ​രാ​ജും ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

യു​വ​രാ​ജും അ​മ്മ​യും സ​ഹോ​ദ​രി ഭ​ർ​ത്താ​വും ഉ​ൾ​പ്പെ​ടെ നാ​ല് പേ​രാ​ണ് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും ഹ​സ​ൻ മു​ഹ​മ്മ​ദി​ന്‍റെ അ​ടു​ത്ത് എ​ത്തി​യ​ത്. മ​ക​ന് ജോ​ലി ഒ​ന്നും ശ​രി​യാ​വു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഹ​സ​ൻ മു​ഹ​മ്മ​ദി​ന്‍റെ അ​ടു​ത്ത് കു​ടും​ബം എ​ത്തി​യ​പ്പോ​ൾ ഒ​രാ​ഴ്ച ക​ഴി​ഞ്ഞു വീ​ണ്ടും വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തുടർന്ന് ഇന്ന് രാവിലെ 10.30 ഓട് കൂടെയാണ് കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലേക്ക് കുടുംബം എത്തിയത്.