എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചു
Saturday, September 13, 2025 3:11 PM IST
വയനാട്: ജീവനൊടുക്കിയ കോണ്‍ഗ്രസ് പ്രവര്ത്തകന് എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഉച്ചയ്ക്ക് ഒന്നോടെ പുല്‍പ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം.
നിലവില്‍ പത്മജയെ ബത്തേരി വിനായക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.
സംഭവത്തില്‍ പോലീസെത്തി മൊഴിയെടുത്തു. "കൊലയാളി കോണ്‍ഗ്രസേ, നിനക്കിതാ ഒരു ഇര കൂടി' എന്ന കുറിപ്പെഴുതി വച്ചായിരുന്നു പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്.