കോ​ഴി​ക്കോ​ട്: വീ​ടി​നോ​ട് ചേ​ർ​ന്ന പ​ണി​ശാ​ല​യി​ൽ ക​ള്ള​ത്തോ​ക്ക് നി​ർ​മാ​ണം. ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ൽ. തൊ​ട്ടി​ൽ​പ്പാ​ലം കു​ണ്ടു​തോ​ട്ടി​ൽ ആ​മ്പ​ല്ലൂ​ർ ബാ​ബു​വി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ള്ള​ത്തോ​ക്ക് നി​ർ​മാ​ണം ന​ട​ന്ന​ത്.

തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ണി​ശാ​ല​യി​ൽ നി​ന്നു മൂ​ന്ന് നാ​ട​ൻ തോ​ക്കു​ക​ൾ ക​ണ്ടെ​ത്തി. വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​മ്പ​ല്ലൂ​ർ ഉ​ണ്ണി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ര​ണ്ടു തോ​ക്കു​ക​ളും നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഒ​രു തോ​ക്കു​മാ​ണ് തൊ​ട്ടി​ൽ​പ്പാ​ലം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​നൗ​ഷാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ന​ട​ത്തി​യ തി​ര​ച്ചി​ൽ പി​ടി​കൂ​ടി​യ​ത്.