മാ​ഡ്രി​ഡ്: ലാ​ഗീ​ഗ ഫു​ട്ബോ​ളി​ൽ സെ​വി​യ-​എ​ൽ​ച്ചെ മ​ത്സ​രം സ​മ​നി​ല​യി​ൽ. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ൾ വീ​തം നേ​ടി.

ഇ​സാ​ക്ക് റൊ​മേ​റോ​യും ഗെ​റാ​ർ​ഡ് ഫെ​ർ​ണാ​ണ്ട​സു​മാ​ണ് സെ​വി​യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ആ​ൻ​ഡ്രെ സി​ൽ​വ​യും റാ​ഫ് മി​റു​മാ​ണ് എ​ൽ​ച്ചെ​ക്കാ​യി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ എ​ൽ​ച്ചെ​യ്ക്ക് ആ​റ് പോ​യി​ന്‍റും സെ​വി​യ​യ്ക്ക് നാ​ല് പോ​യി​ന്‍റു​മാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ എ​ൽ​ച്ചെ ആ​റാം സ്ഥാ​ന​ത്തും സെ​വി​യ 11-ാം സ്ഥാ​ന​ത്തു​മാ​ണ്.