ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ട്രേ​ഡി​ലൂ​ടെ ഡോ​ക്ട​റി​ൽ നി​ന്ന് നാ​ല​ര​ക്കോ​ടി രൂ​പ ത​ട്ടി​യെ‌​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റി​ൽ നി​ന്നും പ​ണം ത​ട്ടി​യ കേ​സി​ൽ എ​റ​ണാ​കു​ളം അ​റ​ക്ക​പ്പ​ടി സ്വ​ദേ​ശി​യാ​യ സൈ​നു​ൽ ആ​ബി​ദ് (41) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഷെ​യ​ർ ട്രേ​ഡിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വാ​ട്സാ​പ് ഗ്രൂ​പ്പി​ലൂ​ടെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​പ്പി​ച്ചു. ഓ​രോ ത​വ​ണ നി​ക്ഷേ​പം ന​ട​ത്തു​മ്പോ​ഴും വ്യാ​ജ ട്രേ​ഡിം​ഗ് ആ​പ്ലി​ക്കേ​ഷ​നി​ൽ വ​ലി​യ ലാ​ഭം കാ​ണി​ച്ചു.

തു​ട​ർ​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സാ​ധി​ച്ചി​ല്ല. പ​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളും പ​റ​ഞ്ഞ് പ്ര​തി​ക​ൾ വീ​ണ്ടും പ​ണം വാ​ങ്ങി. പ​ല​ത​വ​ണ ശ്ര​മി​ച്ചി​ട്ടും പ​ണം പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പാ​ണെ​ന്നു മ​ന​സി​ലാ​യ​ത്.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ളാ​യ മ​ഹ​ബൂ​ബാ​ഷ ഫാ​റൂ​ഖ്, റി​ജാ​സ് എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.