നേപ്പാളില്‍ പ്രതിഷേധക്കാര്‍ ഹോട്ടലിനു തീയിട്ടു; യുപി സ്വദേശിനിക്ക് ദാരുണാന്ത്യം
Friday, September 12, 2025 4:48 PM IST
ന്യൂഡല്‍ഹി: നേപ്പാളില്‍ പ്രതിഷേധക്കാര്‍ തീയിട്ട ഹോട്ടലിനുള്ളിൽ കുടുങ്ങി യുപി സ്വദേശിനിക്ക് ദാരുണാന്ത്യം. കാഠ്മണ്ഡുവിലുണ്ടായ സംഭവത്തിൽ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ രാജേശ് ഗോല (57) ആണ് മരിച്ചത്.
ഇവരുടെ ഭര്‍ത്താവ് രാംവീര് സിംഗ് ഗോലയെ (58) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനായാണ് ഇരുവരും കഴിഞ്ഞ ഏഴിന് നേപ്പാളില്‍ എത്തിയത്.
പ്രതിഷേധം രൂക്ഷമായതോടെ ഒമ്പതിന് രാത്രി ഒരു സംഘം ഇവർ താമസിച്ച ഹോട്ടലിന് തീയിടുകയായിരുന്നു. ഹോട്ടലിന്റെ താഴത്തെ നിലയില്‍ തീ പടര്‍ന്നുപിടിച്ചതോടെ രക്ഷപ്പെടാനുള്ള മാർഗം ഇല്ലാതാവുകയായിരുന്നു.