ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​ർ ചു​രാ​ച​ന്ദ്പൂ​രി‌​ൽ പ്ര​ധാ​ന മ​ന്ത്രി മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്പ് സം​ഘ​ർ​ഷം. മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​ട്ടി​യ തോ​ര​ണം ചി​ല​ർ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പോ​ലീ​സും അ​ക്ര​മി​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ഇം​ഫാ​ലി​ലും ചു​രാ​ച​ന്ദ്പൂ​രി​ലു​മാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ലാ​ണ് മോ​ദി പ​ങ്കെ​ടു​ക്കു​ന്ന​ത്. 2023 മേ​യി​ൽ മ​ണി​പ്പൂ​രി​ല്‍ വം​ശീ​യ അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​നു​ശേ​ഷ​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

സ​ന്ദ​ർ​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മേ​ഖ​ല​യി​ൽ വ​ൻ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​രേ​ന്ദ്ര​മോ​ദി​യു​ടെ മ​ണി​പ്പൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​തി​രെ നി​രോ​ധി​ത സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം, നാ​ഗ സം​ഘ​ട​ന​ക​ൾ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധം താ​ൽ​ക്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ച്ചു. സ​ർ​ക്കാ​രും കു​ക്കി സം​ഘ​ട​ന​ക​ളും ത​മ്മി​ൽ ധാ​ര​ണ​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് മ​ണി​പ്പൂ​രി​ൽ ദേ​ശീ​യ​പാ​ത ര​ണ്ട് തു​റ​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.