സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ മലയാളി ജവാൻ മരിച്ച നിലയിൽ
Friday, September 12, 2025 6:58 AM IST
തിരുവനന്തപുരം: ഡെറാഡൂണിലെ സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി എസ്. ബാലു ആണ് മരിച്ചത്.
ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിനിടെയാണ് സംഭവം.
മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.