ദോഹ ആക്രമണം; ന്യായീകരിച്ച് നെതന്യാഹു
Friday, September 12, 2025 6:04 AM IST
ടെൽ അവീവ്: ഇസ്രയേൽ സൈന്യം ദോഹയിൽ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 2001 സെപ്റ്റംബർ 11 ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെടുത്തിയാണ് നെതന്യാഹുവിന്റെ ന്യായീകരണം.
2023 ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണം ഇസ്രയേലിനെ സംബന്ധിച്ച് ‘9/11’ നിമിഷമാണെന്ന് നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഇരുണ്ടദിനമായ 2001 വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.
9/11-നു മറുപടിയായി യുഎസ് എന്തൊക്കെ നടപടികൾ സ്വീകരിച്ചോ അതുതന്നെയാണ് ഇസ്രയേൽ ചെയ്യുന്നതെന്നും നെതന്യാഹു വ്യക്തമാക്കി.ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ നടത്തിയ ആക്രമണത്തെ അപലപിച്ച ലോകരാജ്യങ്ങൾ സ്വന്തം പ്രവൃത്തിയോർത്ത് ലജ്ജിക്കണമെന്നും നെതന്യാഹു പറഞ്ഞു.