യുവാവിന്റെ മരണത്തിൽ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
Friday, September 12, 2025 5:29 AM IST
കോഴിക്കോട് : യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. കോന്നാട് ബീച്ചിൽ തോണിച്ചാൽ വീട്ടിൽ അസീമിന്റെ (40) മൃതദേഹമാണ് പുറത്തെടുത്തത്.
ശനിയാഴ്ച വീട്ടിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന അസീമിനെ ഭാര്യയും ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. പിന്നീട് മൃതദേഹം സംസ്കരിക്കുകയായിരുന്നു.
തുടർന്നാണ് യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി ഉയർന്നത്. പോസ്റ്റ്മോർട്ടത്തിൽ സംശയിക്കുന്നതരത്തിലുള്ള ഒന്നും കണ്ടെത്താനായില്ലെന്ന് വെള്ളയിൽ പോലീസ് പറഞ്ഞു.