ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ 75-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ടാ​ഴ്ച നീ​ളു​ന്ന പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം. ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് എ​ന്നീ പ്ര​മേ​യ​ങ്ങ​ളി​ലൂ​ന്നി​യു​ള്ള പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.

ഈ ​മാ​സം 17 നാ​ണ് മോ​ദി​യു​ടെ ജ​ന്മ​ദി​നം. 17ന് ​ആ​രം​ഭി​ച്ച് ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ട് വ​രെ നീ​ളു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. സേ​വ പ​ഖ്വാ​ഡ എ​ന്ന പേ​രി​ലാ​യി​രി​ക്കും പ​രി​പാ​ടി.

ത​ദ്ദേ​ശീ​യ ഉ​ത്‌​പ​ന്ന​ങ്ങ​ളു​ടെ പ്ര​ചാ​രം ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​ദ​ർ​ശ​നം, വി​ക​സി​ത് ഭാ​ര​ത് എ​ന്ന വി​ഷ​യ​ത്തി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​രം, വൃ​ക്ഷ​ത്തൈ ന​ട​ൽ, ര​ക്ത​ദാ​നം, ആ​രോ​ഗ്യ​പ​രി​ശോ​ധ​നാ ക്യാ​മ്പ്, ശു​ചീ​ക​ര​ണ​യ​ജ്ഞം തു​ട​ങ്ങി​യ​വ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​സ​ർ​ക്കാ​രു​ക​ളും ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വ് പ​റ​ഞ്ഞു.